ആഗോള അയ്യപ്പ സംഗമം: സർക്കാരിനേതിരെ എതിർപ്പ് പരസ്യമാക്കി പന്തളം രാജകുടുംബം

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാരകുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതെന്ന് വിശദീകരണം .എന്നാൽ ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടുകളും ആയി ബന്ധപ്പെട്ട കടുത്ത വിയോജിപ്പും എതിർപ്പും രേഖപ്പെടുത്തിയിട്ടുണ്ട് .അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികൾ ക്ഷണിക്കാൻ എത്തിയ വേളയിൽ തന്നെ കൊട്ടാരം നിർവാഹസംഘം അവരുടെ നിലപാട് വ്യക്തമാക്കിയതാണ്. രണ്ട് വിഷയങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത് .2018 ൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസുകൾ പരിപൂർണ്ണമായി പിൻവലിക്കുക. യുവതി പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകണം എന്നായിരുന്നു ആവശ്യം .എന്നാൽ സർക്കാർ ഇതില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല എന്ന് വാർത്തകളിലൂടെ അറിയാൻ സാധിച്ചതെന്ന് വാർത്താക്കുറുപ്പിൽ പറയുന്നു. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തർ എന്ന നിലയിൽ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *