പാലക്കാട്: പാലക്കാട് 13 വയസ്സുള്ള വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായിരിക്കുന്നത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി;അന്വേഷണം ആരംഭിച്ച് പോലീസ്
