ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു . നരേന്ദ്രമോദിയായി ഉണ്ണി മുകുന്ദൻ വേഷമിടുന്നു. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിൻ്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്.”മാ വന്ദേ “എന്നാണ് ചിത്രത്തിൻറെ പേര് .നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്രമോദിയുടെ ശ്രദ്ധേയമായ ജീവിതയാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത് .യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്ര നേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിൻറെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ചാണ് ഈ ചിത്രം തങ്ങൾ ഒരുക്കുന്നതെന്ന് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാക്കുന്നു. നായകൻ ഉണ്ണി മുകുന്ദൻ.
