വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി.ചേരകുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നാണ് സ്വയംവര ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെട്ടത്. വാദ്യമേളങ്ങളും മുത്തുകുടകളും ഭക്തി പകര്‍ന്നു. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍മാരായ തൈക്കാട്ടുശ്ശേരി വിജയപ്പന്‍ നായര്‍, ശുരനാട് സജികുമാര്‍, പളളിപ്പുറം സന്തോഷ്‌കുമാര്‍, കേശവന്‍ തിരുമേനി, തകഴി രാജന്‍, പട്ടാഴി രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായിരുന്നു. സ്വയംവര ഘോഷയാത്രയ്ക്ക് ദേവസ്വം പ്രസിഡന്റ് രാജേന്ദ്രകുമാര്‍ കൊച്ചുപുത്തേഴത്ത്, ദേവസ്വം മാനേജര്‍ കണ്ണന്‍ കൊച്ചുനെല്ലിപ്പളളി, ദേവസ്വം ഖജാന്‍ജി മോഹന്‍ദാസ് പത്മമന്ദിരം, ജി. രാജു ഗോകുലം, നാരായണന്‍ നായര്‍ കൃഷ്ണകൃപ, സോമ സുന്ദരന്‍ നായര്‍ പൊള്ളേതയ്യില്‍, ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരി, മേല്‍ശാന്തി അനന്ദന്‍ പോറ്റി എന്നിവര്‍ നേതൃത്വം നല്‍കി.ചിത്രവിവരണം- കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹം;രുഗ്മിണി സ്വയംവരം ഭക്തിനിര്‍ഭരം
