വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പുതിയ തൊഴില്‍ പദ്ധതിയായ ക്ലീന്‍ 24 പ്രൊഫഷണല്‍ ഡ്രൈ ക്ലീന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. എം.എസ്. കലേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി.എ.ആര്‍. ഓഫീസ് അസി. ഡയറക്ടര്‍ സി.എസ്. പ്രിയ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. സംഘം മുന്‍ പ്രസിഡന്റ് പി. സോമന്‍പിളള പദ്ധതി വിശദ്ദീകരണം നടത്തി. സംഘം ബോര്‍ഡ് അംഗം ആര്‍. സുരേഷ്, സെക്രട്ടറി ടി.എം. അര്‍ച്ചന, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.സി. വിനോദ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, എം.ഡി. ബാബുരാജ്, പി. ശശിധരന്‍, രൂപേഷ്. ആര്‍. മേനോന്‍, കെ.വി. പവിത്രന്‍, കെ.കെ. സചീവോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം-വൈക്കം താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം തുടങ്ങിയ തൊഴില്‍ സംരംഭമായ ഡ്രൈ ക്ലീന്‍ യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ
ഫാര്‍മിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പുതിയ തൊഴില്‍ സംരംഭം തുടങ്ങി
