കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി എച്ച്‌ഡി പി ഇ ചട്ടികളും അനുബന്ധ സാമഗ്രികളുടെ യും പോത്താനിക്കാട് പഞ്ചായത്ത് തല വിതരണോ ദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്റ് സജി കെ. വർഗീസ് നിർവഹിച്ചു. 2025- 2026 വാർഷിക പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തിന് അനുവദിച്ച 890 എണ്ണം ചട്ടികൾ, പോട്ടിംഗ് മിശ്രിതം, പച്ചക്കറി തൈകൾ എന്നിവ പഞ്ചായത്ത് പരിധിയിൽ ഉള്ള കർഷകകർക്ക് കൃഷിഭവൻ വഴിയാണ് വിതര ണം ചെയ്യുന്നത്. കഴിഞ്ഞ വർ ഷങ്ങളിലും ബ്ലോക്ക് പഞ്ചായ ത്ത് പദ്ധതി നടപ്പാക്കിയിരുന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ ജിമ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാ. കമ്മിറ്റി ചെയർപേഴ്സൺ സാലി ഐപ്പ് മുഖ്യാത്ഥിയായി.പഞ്ചായത്ത് വികസന കാര്യ സ്റ്റാ. കമ്മിറ്റി ചെയർപേഴ്സൺ ജിനു മാത്യു , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. കമ്മിറ്റി ചെയർപേഴ്സൺ ഫിജിന അലി , ക്ഷേമ കാര്യ സ്റ്റാ. കമ്മിറ്റി ചെയർപേഴ്സൺ മേരി തോമസ് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ ജോസ് വർഗീസ് , സുമ ദാസ്, ഡോളി സജി, , വിപണി പ്രസിഡൻ്റ് സെബ്യാസ്റ്റൻ ജോസഫ് , കൃഷി അസി. ഷെറിന കെ.പി എന്നിവർ സംബന്ധിച്ചു.കൃഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും കൃഷി അസി. സുഹറ റ്റി.എം. നന്ദിയും പറഞ്ഞു. കാർഷിക വികസന സമിതി അംഗങ്ങൾ , വിവിധ സമിതി ഭാരഭാവികൾ, കേരഗ്രാമം , പാടശേഖര, പച്ചക്കറി ക്ല്സ്റ്റ്ർ അംഗങ്ങൾ , കാർഷിക വിപണി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ചെടി ചട്ടികളും പച്ചക്കറി തൈകളും വിതരണം ചെയ്‌തു
