വൈക്കം നടേല്‍ പളളിയില്‍ എസ്ഡി സന്യാസസമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

വൈക്കം: നടേല്‍ ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി.വൈകിട്ട് പളളിയില്‍ കൃതജ്ഞത ബലിയും, ഓഡിറ്റോറിയത്തില്‍ അനുമോദന സമ്മേളനവും നടത്തി. എറണാകുളം-അങ്കമാലി അതിരൂപത മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന പളളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നടേല്‍ പളളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയാമ്പാറ, സന്യാസി സമൂഹം പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍, സിസ്റ്റര്‍ ഹൃദ്യ, സഹ. വികാരി ഫാ. ഷിബു ജോണ്‍ ചാത്തനാട്ട്, ഫാ. ആഞ്ചലോ ചക്കനാട്ട്, സിസ്റ്റര്‍ സൂസി ചോലങ്കേരി, മതര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല്‍ ഗ്രേസ്, ഇടവക പ്രതിനിധി സിസ്റ്റര്‍ ലൈസ കണ്ടത്തില്‍, പാരീഷ് കൗണ്‍സില്‍ അംഗം ജോസ് മാണിക്കത്ത്, ട്രസ്റ്റി തോമസ് പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ സന്യാസസമൂഹത്തിലെ അംഗങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ നൽകികൊണ്ടിരുന്ന സേവനങ്ങളെ എല്ലാവരും എടുത്തു പറഞ്ഞ് ആശംസിച്ചു.ചിത്രവിവരണം- വൈക്കം നടേല്‍ ഇടവകയില്‍ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ച് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം എറണാകുളം-അങ്കമാലി അതിരൂപത മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *