പാലാ:മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെമ്മലമറ്റംവെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ (30) കാഞ്ഞിരമറ്റം കണ്ടെത്തിൻ കരയിൽ സാബുവിനെ മകൻ ജിസ് (31)എന്നിവരാണ് മുങ്ങി മരിച്ചത്. പാല മുരിക്കുംപുഴ ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരാണ് ഇരുവരും. മുരിക്കുമ്പഴ തൈങ്ങന്നൂർ കടവിൽ ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചപേര് അടങ്ങിയ സംഘമാണ് കാറിൽ തൈങ്ങന്നൂർ കടവിൽ എത്തിയത് . സംഘത്തിൽ ബിപിനും ജോസും ആണ് കുളിക്കാൻ ഇറങ്ങിയത്. മുങ്ങിത്താഴുന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങി പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരെ അറിയിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അഗ്നിരക്ഷാസേന സംഘം ആണ് മൃതദേഹം കരക്കെത്തിച്ചത്.
പാലാ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
