രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി വി. ശിവന്‍കുട്ടി

Breaking

തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെയും ലാപ്ടോപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിനും മുഖ്യ പരിഗണനയാണ് കേരളത്തിലെ സര്‍ക്കാര്‍ നല്‍കുന്നത്. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു വേണ്ടി അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ നിരവധിയായ പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യൻകാളി ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ക്ഷേമം ഉറപ്പുവരുത്തുന്നതിനും കഴിയുന്നത്ര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം കൂടി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. വിവിധ ക്ഷേമനിധികളില്‍ അംഗങ്ങളായുട്ടുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ അവരുടെ കുടുംബങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക വളര്‍ച്ചയെക്കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാൻ കെ.എസ്. സുനില്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജൻ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ വി.വി. ആന്റണി, ബാബു ജോര്‍ജ്ജ്, കെ.കെ രാധാകൃഷ്ണൻ, കെ.ബി പത്മദാസ്, എസ്. ജയകുമാരൻ നായര്‍, കെ.റ്റി മഹേഷ് കുമാര്‍, ചീഫ് വെല്‍ഫയര്‍ ഫണ്ട് ഇൻസ്‌പെക്ടര്‍ ബിച്ചുബാലൻ, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *