ഭരണഘടനയിലും ഭരണഘടന ഉറപ്പു നല്കുന്ന പാർലമെൻ്റ് ജനാധിപത്യ ഘടനയും അട്ടിമറിച്ച് രാജ്യത്തെ തനി ഫാസിസത്തിലേയ്ക്ക് നയിക്കാനുള്ള സംഘ്പരിവാറിൻ്റെ ഗൂഡാലോചനയുടെ ഭാഗമായാണ് വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള നിഗൂഢപ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ: എ. നീലലോഹിതദാസ് പ്രസ്താവിച്ചിരിക്കുന്നു. ഹരിയാന, ജന്മു കാശ്മീർ, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ബോധ്യപ്പെട്ട പ്രതിപക്ഷം ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരിക്കുന്നതിനാണ് 2024 ഡിസംബറിൽ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുന്നതിന് നിയമം കൊണ്ടുവന്നതെന്ന് നീലലോഹിതദാസ് ആരോപിച്ചു. കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ വേട്ടയ്ക്കും വോട്ടർ പട്ടിക അട്ടിമറിയ്ക്കാനുള്ള ജനാധിപത്യ ധ്വംസനത്തിനുമെതിരെ രാഷ്ട്രീയ ജനതാദൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോപ പ്രചരണ പരിപാടികളുടെ ഭാഗമായി കോവളം മണ്ഡലം കമ്മിറ്റി വിഴിഞ്ഞം ജംഗ്ഷനിൽ നടത്തിയ പ്രതിക്ഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജമീല പ്രകാശം മുൻ എം. എൽ. എ, കോവളം ടി. എൻ സുരേഷ്, പരശുവയ്ക്കൽ രാജേന്ദ്രൻ, എസ്. സുനിൽ ഖാൻ, എസ്. നെപ്പോളിയൻ, വിഴിഞ്ഞം ജയകുമാർ, എം. എ ഹസ്സൻ, വി. സുധാകരൻ, കരിച്ചൽ ഗോപാലകൃഷ്ണൻ, അഡ്വ: കെ. ജയചന്ദ്രൻ, അഡ്വ: ജി. മുരളീധരൻ നായർ, ഭഗത് റൂഫസ് , എസ്. ഗീത, പുല്ലുവിള ജോയി, കോവളം രാജൻ, ടി. വിജയൻ, പുല്ലുവിള വിൻസൻ്റ് , കെ. പ്രേമചന്ദ്രൻ, എം.കെ രഘു, എ. സുകുമാരൻ, വിഴിഞ്ഞം വിൻസൻ്റ് , നെല്ലിമൂട്ടുവിള ഷാജി, തിങ്കൾ ഗോപകുമാർ എന്നിവർ സംസാരിച്ചു. തെന്നൂർക്കോണം ബാബു 9497591129
