വണ്ടൂർ.കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.മാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീകൃഷ്ണൻ(36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതാണ്.കുടുംബാംഗങ്ങളെല്ലാം വീട്ടിൽ ഉണ്ടായിരുന്നു ഈ സമയത്ത് .ഇവർ ചെന്ന് നോക്കുമ്പോൾ ആണ് കാറിനു സമീപത് യുവാവ് വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും . പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും. മാതാവ് ഷീല.ഭാര്യ :ആരതി ,മകൻ :ശങ്കർ കൃഷ്ണൻ
വണ്ടൂരിൽ കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
