മലപ്പുറം: മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ പങ്കില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞാല്‍ അദ്ദേഹം ഇടപെട്ട രേഖകള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ജലീലിന്റെ നേതൃത്വത്തില്‍ നടന്നത് വന്‍ സാമ്പത്തിക തിരിമറിയാണെന്നും സര്‍ക്കാര്‍ ചെലവാക്കിയ പതിനേഴ് കോടിയോളം രൂപ ജലീലില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കണമെന്നും പി കെ ഫിറോസ്. സര്‍വകലാശാലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ ചിലര്‍ മന്ത്രി വി അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണെന്നും ഭൂമി ഇടപാടില്‍ കെ ടി ജലീലിന് കമ്മീഷന്‍ ലഭിച്ചു, അദ്ദേഹമത് നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും എന്നും ഫിറോസ് പറഞ്ഞു.
മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ ജലീലിന് കമ്മീഷൻ
