വൈക്കം: സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വം വൈക്കത്ത് ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് വളപ്പില്‍ പിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വം ആദ്യം പിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തിലെത്തി ഓര്‍മ്മകള്‍ അയവിറക്കി. ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെല്ലിന്റെ സെക്രട്ടറിയും, സ്വാതന്ത്യ സമര സേനാനിയും, മുന്‍ എംഎല്‍എയുമായിരുന്നു സി.കെ. വിശ്വനാഥന്‍. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍. രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, പാര്‍ട്ടി നേതാക്കളായ ലീനമ്മ ഉദയകുമാര്‍, പി. പ്രതീപ്, ഡി. രഞ്ചിത് കുമാര്‍, കെ.എ. രവീന്ദ്രന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍ എന്നിവര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളായ എന്‍. ദാമോധരന്‍, എം. വാസുദേവന്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തിലും പുഷ്പ്പാര്‍ച്ചന നടത്തി.ചിത്രവിവരണം- സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടു
സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വംപിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി
