വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ നല്‍കണമെന്ന് ഓള് ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.സമ്പാദ്യ-സമാശ്വാസ പദ്ധതി പ്രകാരമുളള തുകകള്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കൃത്യമായി തുക കിട്ടുന്നില്ലെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവന്‍ അറിയിച്ചു. വര്‍ഷം തോറും 500 രൂപ വീതം മൂന്ന് ഗഡുക്കളായി 1500 രൂപയാണ് മത്സ്യതൊഴിലാളികള്‍ അടയ്ക്കുന്നത്. ഈ തുകക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും ചേര്‍ത്ത് 4500 രൂപയാണ് തൊഴിലാളികള്‍ക്ക് തിരികെ നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം 1500 രൂപ മാത്രമാണ് തിരികെ നല്‍കിയത്. മുഴുവന്‍ തുകയും കൃത്യമായി ലഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Related Posts
ഏലിയൻ കേരളത്തിൽ “പ്ലൂട്ടോ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ…
പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച പ്രവാസി പ്രതിഭാ യൂസഫലിക്ക് ജന്മദിനാശംസകൾ മുൻ പ്രവാസി കാര്യമന്ത്രി എം. എം.ഹസ്സൻ
തിരു :പാവങ്ങൾക്കു വേണ്ടി പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച് നന്മയുടെ നറു തേൻ വിളമ്പി വരുന്ന പ്രവാസി പ്രതിഭാ പത്മശ്രീ എം. എ. യൂസഫലിക്ക് സർവ്വവിധ ജന്മദിനാശംസകളും ഐശ്വര്യ-…
തൃശൂർ :എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, വെസ്റ്റ് ഫോർട്ട് ഫാർമസി കോളേജ്, അലൈഡ് സയൻസ് കോളേജുകളിലെ എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി…
