ഡൽഹി: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരാതിയുടെ സത്യസന്ധതയോ വിശ്വാസ്യതയോ പൊലീസ് പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.പ്രഥമദൃഷ്ട്യാ പരാതിയിൽ കുറ്റകൃത്യം വെളിപ്പെട്ടാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണം. വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരാതിയുടെ സത്യസന്ധത പൊലീസ് പരിശോധിക്കേണ്ടതില്ല; സുപ്രീം കോടതി
