വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുല്ലപ്പു മാലകളും പൂക്കളും കൊണ്ട് അലങ്ക്യതമാക്കിയാണ് മാതാവിന്റെ രൂപം പ്രദക്ഷിണത്തില്‍ എഴുന്നളളിച്ചത്.
തിരുനാള്‍ ദിനത്തില്‍ രാവിലെ വികാരി ഫാ. പോള്‍ ആത്തപ്പിള്ളി, സഹ വികാരി ഫാ. ആന്റണി കളത്തില്‍, ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, ഫാ. ജോര്‍ജ്ജ് തേലെക്കാട്ട്, ഫാ. ജോസ് വല്ലയില്‍, ഫാ. വിപിന്‍ കുരിശുതറ, ഫാ. സച്ചിന്‍ മാമ്പുഴക്കല്‍, ഫാ. ജോസ് മേച്ചേരി, ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. ജോസഫ് മാക്കോതക്കാട്ട്, ഫാ. ജിത്ത് പളളിപ്പാട്ട്, ഫാ. സുരേഷ് മല്‍പ്പാല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിവിധ സമയങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ചു. തിരുനാള്‍ പ്രദക്ഷിണത്തിന് പൊന്‍വെളളി കുരിശുകളും, മുത്തുകുടകളും, അലങ്കാരങ്ങളും ഭക്തി പകര്‍ന്നു. നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ മാതാവിന്റെ തിരുനടയില്‍ നേര്‍ച്ച കാഴ്ചകളര്‍പ്പിച്ചു. നീന്ത് നേര്‍ച്ചയും നടത്തി. ഭക്തര്‍ക്ക് നേര്‍ച്ച കഞ്ഞിയും വിതരണം ചെയ്തു. തിരുനാള്‍ പ്രദക്ഷിണത്തിന് പളളി വികാരി ഫാ. പോള്‍ ആത്തപ്പിളളി, സഹ വികാരി ഫാ. ആന്റണി കളത്തില്‍, പ്രസുദേന്തി ജോബ് അനുഗ്രഹ, പളളി ഭാരവാഹികളായ അബ്രഹാം റോജിഭവന്‍, വക്കച്ചന്‍ മണ്ണത്താലി, വൈസ് ചെയര്‍മാന്‍ സേവിയര്‍ നീലപ്പളളി, റോബിന്‍ മണ്ണത്താലി, ബിജു ജോണ്‍ മിത്രംപളളി എന്നിവര്‍ നേതൃത്വം നല്‍കി.
