മട്ടന്നൂർ വെളിയമ്പ്ര പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നരിക്കുട്ടൂംചാൽ സ്വദേശി ഖലീൽ റഹ്മാന്റെയും സമീറയുടെയും ഏക മകൾ ഇർഫാന (18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ ആണ് ഇർഫാനെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുട്ടി ഒഴുക്കിൽ പെട്ട സ്ഥലത്തുനിന്ന് 10 കിലോമീറ്റർ അകലെ പറശ്ശിനിക്കടവ് ഭാഗത്തുനിന്ന് ആണ് മൃതദേഹം കണ്ടെത്തിയത് .ഓണാവധിക്ക് കുറ്റ്യാടിയിൽ നിന്ന് വെളിയമ്പ്രയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു പെൺകുട്ടി .ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *