തിരുവനന്തപുരം: വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന്റെയും അൻവാറുൽ അനാം മദ്രസയിലെ നബിദിന ആഘോഷം നടന്നു. വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നബിദിന സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനത്തിൽ മുജീബ് സാഹിബ് അധ്യക്ഷൻ വഹിച്ചു.അയ്യൂബ് ഖാൻ സാഹിബ് സ്വാഗതം പറഞ്ഞു.ജമാഅത്ത് സെക്രട്ടറി ഹാജി എസ് എം എ റഷീദ് സാഹിബ് ഉദ്ഘാടനം ചെയ്തു .സഫറുളള സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.
വടക്കേ ഭാഗം മുസ്ലിം ജമാഅത്ത് ഇമാം അഷറഫ് മൗലവി ,ഹനീഫ സാർ കബീർ ഉസ്താദ് നസീർ ഉസ്താദ് അബു സാലി ഉസ്താദ് തുടങ്ങിവർ പ്രസംഗിച്ചു.
കലാമത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു.സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.