സാന്റോസ്: ബ്രസീലിയന്‍ താരം നെയ്മറിന് വില്പത്രത്തില് മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍. അടുത്തിടെ മരിച്ച ശതകോടീശ്വരന്‍ 846 മില്ല്യണ്‍ പൗണ്ടോളം വരുന്ന സ്വത്താണ് നെയ്മറിനായി എഴുതിവെച്ചത്. ഏകദേശം പതിനായിരം കോടി ഇന്ത്യന്‍ രൂപയോളം വരുമിത്. വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലുകാരനായ ശതകോടീശ്വരന്‍ ഭാര്യയോ മക്കളോ ഇല്ല. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യ മായിട്ടില്ല. ബ്രസീലിയന്‍ നഗരമായ പോര്‍ട്ടോ അലെഗ്രയില്‍ വെച്ചാണ് വില്പത്രം ഔദ്യോഗികമായി തയ്യാറാക്കിയിരിക്കുന്നത്. രണ്ട് സാക്ഷികളും ഉണ്ട്. നെയ്മറിന് സ്വന്തം പിതാവ് നെയ്മര്‍ സീനിയറുമായുണ്ടായിരുന്ന അടുത്ത ബന്ധം മരിച്ചുപോയ പിതാവിനെ ഓര്‍മിപ്പിക്കുന്നുവെന്ന് കുറിച്ചാണ് ഇയാള്‍ സ്വത്ത് മുഴുവനായി നെയ്മറിന് എഴുതിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ 12 നാണ് വില്പത്രം തയ്യാറാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ബ്രസീലിയന്‍ താരം നെയ്മറിന് മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍
