ലഖ്നൗ: യുപിയിലെ ബറൈലിയിൽ ബലാത്സംഗത്തിനിരയായ 11കാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടനെ തന്നെ മരിച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെ തുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
ബലാത്സംഗത്തിനിരയായ 11കാരി പ്രസവിച്ചു
