കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരണപ്പെട്ടു.വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന 65 വയസ്സോളം പ്രായം വരുന്ന രവി എന്ന് വിളിക്കുന്ന രവീന്ദ്രൻ ആണ് മരണപ്പെട്ടത്. മകൻ നിഷാദ് നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിൽ. കുടുംബവഴക്കാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു.. ഇന്നലെ രാത്രി 10 മണിയോടെ ഹാർട്ട് പേഷ്യന്റ് കൂടിയായിരുന്ന പിതാവിനെ കുടുംബവഴക്കിനിടയിൽ മകൻ മർദ്ധിക്കുകയും, മകൻ ആത്മഹത്യാ ഭീഷണി മുഴക്കുകയും തുടർന്ന് ബന്ധുക്കൾ പോലീസിൽ അറിയിച്ച് പോലീസ് വന്ന് മകനെ അറസ്റ്റ് ചെയ്തുകൊണ്ട് പോവുകയായിരുന്നു. മർദ്ദനമേറ്റ രവിയെ ബന്ധുക്കൾ നെയ്യാർ മെഡിസിറ്റി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇപ്പോൾ മെഡിസിറ്റി ഹോസ്പിറ്റലിൽ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കുറ്റിച്ചൽ പഞ്ചായത്തിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരണപെട്ടു
