ദോഹ: ഹൃദയാഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി. കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത്. ഇരുപത് വർഷമായി ഖത്തറിൽ പ്രവാസിയാണ്.
ദോഹയിൽ ബ്രേക്ക് ഡൌൺ സർവീസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുൽ ജബ്ബാർ. ഇൻഡസ്ട്രിയൽ ഏരിയ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മാതാവ്: ഫാത്തിമ. ഭാര്യ റൈഹാനത്ത്. മക്കൾ: ജവാദ് , ജൗഹർ ,ജാസിം, ഫാത്തിമ.
മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കെഎംസിസി ഖത്തർ അൽ ഇഹ്സാൻന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ നിര്യാതനായി.
