കോതമംഗലം: നാഷനല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ആന്റ് ആക്ടിവിസ്റ്റ് (നിഫ) 2025 വാര്‍ഷികത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് പല്ലാരിമംഗലം കുന്നുംപുറത്ത് സ്വലാഹ് കെ കാസിം അര്‍ഹനായി. ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, സംഘാടനം, സാഹിത്യ, കൃഷി, സാമൂഹ്യ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. സെപ്റ്റംബര്‍ മാസം ഡല്‍ഹി ഭരത് മണ്ഡപത്തില്‍ വെച്ച് വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ഹരിയാനയില്‍ പുരസ്‌കാര വിതരണ ചടങ്ങ് നടക്കും. ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്വലാഹ് കെ കാസിമിന് മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം
