പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു പുതിയൊരു സ്കൂൾ ബസ്. പീരുമേട് MLA ശ്രീ. വാഴൂർ സോമൻ അനുവദിച്ച സ്കൂൾ ബസ് ലഭിച്ചപ്പോൾ കരടിക്കുഴി സ്കൂളിലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. കാരണം അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ പ്രിയപ്പെട്ട എംഎൽഎ ഇനി വരില്ല. 240 കുട്ടികൾ പഠിക്കുന്ന കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിന് കഴിഞ്ഞ വർഷമാണ് പീരുമേട് എംഎൽഎ ആയിരുന്ന ശ്രീ. വാഴൂർ സോമൻ സ്കൂൾ ബസ് വാങ്ങാൻ 2250000 രൂപ അനുവദിച്ചത്. സ്കൂൾ ബസ് ഉടൻ ലഭിക്കുമെന്നും അതിൻ്റെ ഉദ്ഘാടനം അദ്ദേഹം ചെയ്യുമെന്നും പ്രതീക്ഷിച്ച് ഇരിക്കെ ആയിരുന്നു അദ്ദേഹത്തിൻ്റെ ആകസ്മികമായ വിയോഗം.
സ്കൂൾ ബസ് വന്നു… പക്ഷേ ഞങ്ങളുടെ എംഎൽഎ ഇനി വരില്ല.
