തിരുവനന്തപുരം:പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ചനായ മാറനല്ലൂർ സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗം കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു .പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം നാല്കൂ മാസം കൂടുതൽ തടവ് അനുഭവിക്കണം .പിഴത്തുക കുട്ടിക്ക് നൽകണം 2019 -20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗർകോവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ വെച്ച് അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു .കുട്ടി എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനുശേഷം ആണ് പീഡിപ്പിച്ചത് .തുടർന്ന് പല തവണ കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും വെളിയിൽ പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. തുടർന്ന് ആന്ധ്രയിലും വിശാഖപട്ടണത്തിലും ഇവരെ കൊണ്ടുപോയി അവിടെവച്ചും കുട്ടിയെ പീഡിപ്പിച്ചു.മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനും വിടുമായിരുന്നു .കുട്ടി അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് സംഭവം പറയാൻ ശ്രമിച്ചപ്പോൾ പ്രതി ഭീകരമായി മർദ്ദിച്ചിരുന്നു. തിരുവനന്തപുരം തിരുമല താമസം വന്നതിനു ശേഷം പീഡനം വീണ്ടും തുടർന്നു .ഇതിൽ മനംനൊന്ത് കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു .ബന്ധുക്കൾ ഇടപെട്ടിട്ടാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രതി ഒരു കൊലക്കേസിലും പ്രതിയാണ് . പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ,അഡ്വ അരവിന്ദ്.ആർ ഹാജരായി.പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്നു വിൻസന്റ് എം.എസ്.ദാസ്, ആർ. റോജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത് .പ്രോസിക്യൂഷൻ 29 സാക്ഷികളെ വിസ്തരിച്ചു 15 രേഖകളും 2 തൊണ്ടിമുതലുകളും ഹാജരാക്കി
Related Posts

യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; നടി റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം
യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ നടിയും, മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ…

വൈക്കം തവണക്കടവ് സർവ്വീസ് നടത്താൻ പുതിയബോട്ട്
വൈക്കം: തവണ ക്കടവ് ജലപാതയിൽ സർവ്വീസ് നടത്തുന്നതിന് പുതിയ ഇരട്ട എൻജിനുള്ള കറ്റ മറൈൻ ബോട്ട് അനുവദിച്ചു. സർവ്വീസ് നടത്തിക്കൊണ്ടിരുന്ന പഴയ തടി ബോട്ട് എ90നുപകരമായിട്ടാണ് പുതിയ…

വൈക്കം സമൂഹം ആവണി അവിട്ടവുംയജ്ഞോപവീതധാരണ ചടങ്ങും നടത്തി
വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില് ശനിയാഴ്ച്ച രാവിലെ വിവിധ ചടങ്ങുകളോടെ ആവണി അവിട്ടം ആഘോഷിച്ചു.വൈക്കം സമൂഹം ഹാള്, വൈക്കം ക്ഷേത്രത്തിലെ കിഴക്കേക്കുളം, ക്ഷേത്രം ചുറ്റബലം എന്നി മേഖലകല്…