തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ബുധനാഴ്ച്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കിളിയറ പുത്തൻപുരയ്ക്കൽ വിൻസന്റ് ആണ് മരിച്ചത്. വിൻസന്റിന് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റിരുന്നു. സംഭവത്തിൽ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നായാളെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
തൊടുപുഴയിൽ മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു
