തിരുവനന്തപുരം: ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് നേതൃത്വത്തെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം ആരോപണങ്ങൾക്ക് പിന്നിൽ എന്ത് തന്നെയാണെങ്കിലും രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസിന്റെ നിലപാട്.പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.പാര്‍ലമെന്ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല.
തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
