പീരുമേട് : കുമളി എട്ടാം മൈലിൽ മരം വെട്ടുന്ന ജോലിക്ക് ഇടയിലാണ് യുവാവിന് അതിദാരുണ അന്ത്യം സംഭവിച്ചത്.വണ്ടിപ്പെരിയാർ മഞ്ജുമല അപ്പർ ഡിവിഷനിൽ താമസിക്കുന്ന കെ സുരേഷ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.വലിയ മരം ദേഹത്തേക്ക് വീണാണ് മരണം സംഭവിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഭാര്യ ബിജിമോൾ മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.
മരം വീണ് വണ്ടിപ്പെരിയാർ സ്വദേശി മരണപ്പെട്ടു.
