തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകും. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും. മന്ത്രി ജി ആർ അനിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഓണകിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ തുടങ്ങും എന്നും ഓണച്ചന്തകൾ ആരംഭിച്ചാൽ വെളിച്ചെണ്ണ വില പരമാവധി കുറയുമെന്നും പറഞ്ഞ മന്ത്രി ഓണച്ചന്തയിലെക്കുള്ള അവശ്യസാധനങ്ങൾ ഇപ്പോൾ തന്നെ സംഭരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 339 രൂപ മാത്രം
