ഉറങ്ങിക്കിടന്ന ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവ്

.കാഞ്ഞങ്ങാട് .ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന് ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ കഠിന തടവ്. കുടക് നപ്പോക്ക് സ്വദേശി പി എ സലീ(40)മിനെയാണ് ഹോസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ കുട്ടിയിൽ നിന്നും കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു .ഇരുവരും കുറ്റക്കാരാണ് കോടതി കണ്ടെത്തിയിരുന്നു. 2024 മെയ് 15നാണ് ആസ്പദമായ സംഭവം പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലിം വീടിനകത്ത് കയറിയത് .മുൻ വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരകിലോമീറ്റർ അകലെയുള്ള വയലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ് .കുട്ടിയെ വയലിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയും ചെയ്തു .പേടിച്ച ബാലിക ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിൽ എത്തുകയായിരുന്നു .കുട്ടിയുടെ സ്വർണ്ണക്കമ്മൽ വിറ്റ് കിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബാംഗ്ലൂരിലും ഒടുവിൽ ആന്ധ്രയിലും എത്തിയ സലീമിനെ ഒമ്പതാം നാൾ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു . പോക്സോ കേസ് ഉൾപ്പെടെ ഏഴു വകുപ്പുകൾ ചേർത്ത് ,പ്രതി അറസ്റ്റിൽ ആയതിന്റെ 39 ആം ദിവസം കുറ്റപത്രം സമർപ്പിച്ചു .ഈ വർഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *