കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപിച്ച് ഉമ തോമസ് എംഎൽഎ. ഒരു ഭാഗത്ത് സ്വസ്ഥമായി ഇരുന്ന തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റി ഇരുത്താൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. അങ്ങനെ ഒരു നീക്കം എന്തിനാണെന്ന് അന്വേഷിക്കണം. കേസിൽ കുറ്റപത്രം നൽകാത്തതും വലിയ വീഴ്ചയെന്ന് ഉമ തോമസ് പറഞ്ഞു. ദിവ്യ ഉണ്ണിയോട് ചെയ്തത് ശരിയായില്ലെന്ന് ഫോണിൽ പറഞ്ഞെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിന് പിന്നിൽ ഗൂഢാലോചന; ഉമ തോമസ് എംഎൽഎ
