കോതമംഗലം:ഊന്നുകല്‍ സഹകരണ ബാങ്കും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും സഹകരിച്ച് നടത്തുന്ന ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പദ്ധതി ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് അധ്യക്ഷനായി. ചടങ്ങില്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ടി എച്ച് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് തോമസ് പോള്‍ സ്വാഗതവും സെക്രട്ടറി കെ കെ ബിനോയി നന്ദിയും പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ ഷിബു പടപറമ്പത്ത് , അസി. രജിസ്ടാര്‍ കെ. സുനില്‍, കെ ഇ ജോയി, പി എം ശിവന്, ഷാന്റി കുര്യന്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ്, ഭരണ സമിതി അംഗങ്ങളായ വി സി മാത്തച്ചന്, ജോസഫ് ജോര്‍ജ്, കെ ഡി അഭിലാഷ്, പി എം ഹൈദ്രോസ്, ലിസി ജോയി, സോണിയ കിഷോര്‍, ബിന്ദു ജോബി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍.. ഊന്നുകല്‍ സഹകരണ ബാങ്ക് നടത്തുന്ന ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പദ്ധതി ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിക്കുന്നു.
ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
