തലയാഴം പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് ക്ഷീരകര്‍ഷകര്‍ക്കായി ക്ലസ്റ്റര്‍ രൂപീകരിച്ചു

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ക്ലസ്റ്റര്‍ രൂപീകരിച്ചു. പതിനഞ്ചു വാര്‍ഡുകളിലെ 280 ക്ഷീരകര്‍ഷകര്‍ക്ക് ആട്, പശു, താറാവ്, കോഴി എന്നിവയുടെ വിതരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതിയുടെ വിശദ്ദകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേശ്. പി. ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെല്‍സി സോണി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.ആര്‍. രജനി, പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ ഹരിദാസ്, സിനി സലി, കൊച്ചുറാണി ബേബി എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- തലയാഴം ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചു വാര്‍ഡുകളിലെ കുടുംബശ്രീ സിഡിഎസ് ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ വിശദീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ അഡ്വ. രമേശ്. പി. ദാസ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *