കോട്ടയം . നഗരത്തിലെ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻ പി. ജെ. വർഗീസ് അടക്കമുള്ളവർക്ക് കടിയേറ്റിരുന്നു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ ഉണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11:00 മുതൽ രണ്ടു മണി വരെയുള്ള സമയത്തിനിടയിൽ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ചു . നായയെ പിടികൂടി എബിസി സെൻറർലേക്ക് മാറ്റിയിരുന്നു.നായ പിന്നീട് ചത്തു.
കോട്ടയത്ത് ഏഴുപേരെ കടിച്ച് പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
