തൃശൂര്‍: തൃശൂര്‍ വോട്ടുകൊള്ളയില്‍ മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍.മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ രത്തന്‍ കേല്‍ക്കറുടെ ഓഫീസാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.കൃഷ്ണ തേജക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കൃഷ്ണ തേജക്ക് ക്ലീൻ ചിറ്റ് നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
