പുസ്തകം പ്രകാശനം ചെയ്തു

ഗോതുരുത്ത്: മേരി തോമസ് രചിച്ച “ മഴ യുവതി “ എന്ന കവിതാ സമാഹാരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. കെ .എതോമസ് പുസ്തകം ഏറ്റുവാങ്ങി. കേസരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രകാശനം മോൺ. കോട്ടപ്പുറം രൂപത വികാരി ജനറൽ കെ എ മോൺ. റോക്കി റോബി കളത്തിൽ ഉൽഘാടനം ചെയ്തു. കവിയത്രി മേരി തോമസ്, വരാപ്പുഴ കോ-ഓപ്പററ്റീവ് ബാങ്ക് പ്രസിഡന്റ് സാജൻ ചക്യത്ത്, ഏഴിക്കര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എസ്. മുരളിധരൻ നായർ എന്നിവരെ ആദരിച്ചു. കെ.എ. ജോഷി അധ്യക്ഷനായി. കടൽവാതുരുത്ത് ഹോളി ക്രോസ് പള്ളി വികാരി ഫാ. ജോയ് തേലക്കാട്ട് ,വാർഡ് മെമ്പർ ഷിപ്പി സെബാസ്റ്റ്യൻ , വി.ആർ നോയൽ രാജ്, ടൈറ്റസ് ഗോതുരുത്ത്, മോഹൻ ചെറായി, മേരി ജോൺ, റാണി ജോസഫ്, മേരി എം. ജെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *