സുബിഹ മാഹിന് ജയനാദം വനിതാ പുരസ്കാരം 20ന് സമർപ്പിക്കും*

തിരുവനന്തപുരം: കൃപ ചാരിറ്റിസിന്റെ കൺവീനറും പത്രപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ പി സുബിഹാ മാഹീൻ കാസർഗോഡ് കേന്ദ്രീകരിച്ചുള്ള ജയനാദം പബ്ലിക്കേഷൻസ് 2024ലെ പുരസ്കാരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നൽകുന്നതാണ്. 2025 ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ 8 മണിക്ക് അജന്തയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണന്റെ അധ്യക്ഷത വഹിക്കും, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹൻ,കെ എം ജെ സി പ്രസിഡന്റെ കരമന ബയാർ ഇന്ത്യ അറബ് ഫ്രണ്ട്ഷിപ്പ് സെൻറർ സെക്രട്ടറി ജനറൽ കലാപ്രേമി ബഷീർ ബാബു, എൻ ആർ ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറി നിധിൻ അഷറഫ്‌ കുളമൂട്ടം, കൃപ ചാരിറ്റിസ് വൈസ് ചെയർ പേഴ്സൻ അഡ്വ. ഷബ്‌ന അൻസർ, സ്നേഹ സാന്ദ്രം ട്രെസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര തുടങ്ങിയവർ പങ്കെടുക്കുമെന്ന് അവാർഡ് കമ്മിറ്റി കൺവീനർ ഖാലിദ് പൂവൽ അറിയിച്ചു. മികച്ച വനിതകൾക്ക് നൽകുന്ന അവാർഡ് പ്രശംസ പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ജയനാദം പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *