.സ്കൂൾ വിദ്യാർഥികൾക്ക് ഈ ഓണ പരീക്ഷയിൽ മിനിമം മാർക്ക് വേണം .അല്ലെങ്കിൽ ഇനി രണ്ടാഴ്ചത്തെ സ്പെഷ്യൽ ക്ലാസുകൾക്ക് കുട്ടികൾ ഇരിക്കേണ്ടിവരും . ഇന്ന് തുടങ്ങിയ ഓണപ്പരീക്ഷ മുതൽ 5 ,6, 7 ,8 ,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നിർബന്ധമാണ് .മിനിമം മാർക്ക് കിട്ടാത്തവർക്ക് സെപ്റ്റംബറിൽ സ്കൂളിൽ രണ്ടാഴ്ച സ്പെഷൽ ക്ലാസ് നടത്തും. ഓണപ്പരീക്ഷ കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിൽ തന്നെ ആൻസർ ഷീറ്റും വിദ്യാർത്ഥികൾക്ക് കിട്ടും .അപ്പോൾ ഇത് അറിഞ്ഞിട്ട് വേണം എല്ലാ വിദ്യാർത്ഥികളും പരീക്ഷയ്ക്ക് പഠിക്കാൻ. പാസായില്ലെങ്കിൽ വീണ്ടും സ്പെഷ്യൽ ക്ലാസ് ഉണ്ടാകുമെന്ന് ചുരുക്കം.
സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ ഓണ പരീക്ഷയിൽ മിനിമം മാർക്ക് വേണം അല്ലെങ്കിൽ ഇനി രണ്ടാഴ്ചത്തെ സ്പെഷ്യൽ ക്ലാസുകൾക്ക് കുട്ടികൾ ഇരിക്കേണ്ടിവരും
