വണ്ടിപ്പെരിയാർ പോലീസ് ക്വാർട്ടേഴ്സുകൾ നാശത്തിൻ്റ വക്കിൽ

പീരുമേട്.വണ്ടിപ്പെരിയാറ്റിലെ പോലീസ് ക്വാർട്ടേഴ്സുകൾ നിലം പൊത്താറായി . 50 ഓളം വർഷങ്ങൾ പഴക്കമുള്ള കാലഹരണപ്പെട്ട ക്വാർട്ടേഴ്സുകൾ ചോർന്നൊലിച്ച് നിലം പൊത്താറായ അവസ്ഥയിലാണ് ‘എസ്റ്റേറ്റ് തൊഴിലാളികൾക്ക് അവശ്യ സാധനങ്ങൾ വിൽപ്പന നടത്തിയിരുന്ന സ്പെൻസർ എന്ന കെട്ടിടത്തിലായിരുന്നു വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വന്നിരുന്നത്. പിന്നീട് ട്രാവൻകൂർ തേയിലക്കമ്പനി പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്സുകളും നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകുകയും ഇവിടെ പോലീസ് സ്റ്റേഷനും അനുബന്ധ ക്വാർട്ടേഴ്സുകളും നിർമ്മിക്കുകയുമായിരുന്നു.അക്കാലത്ത് കരിങ്കല്ലിലും തടിയിലും നിർമ്മിച്ച ക്വാർട്ടേഴ്സുകളാണ് ഇപ്പോൾ ജീർണ്ണി താ വസ്ഥയിലുള്ളത്. ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾക്ക് മുകളിൽ പടുതവിരിച്ച് താമസിക്കേണ്ട അവസ്ഥയാണ് ഇപോൾ ഇവിടെ താമസക്കാരായ ഉദ്യോഗസ്ഥർക്കുള്ളത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നിവേദനം സമർപ്പിക്കുവാനൊരുങ്ങി ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൺറൈറ്റ്സ് പ്രൊട്ടക്ഷൻ ഇടുക്കി ജില്ലാക്കമ്മറ്റി വൈസ്പ്രസിഡന്റ് പി.എ അബ്ദുൾ റഷീദ് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *