.ചിന്തകളെ ഒരു ബുക്കിലോ പേപ്പറിലോ എഴുതി വെക്കുക മനസ്സിൽ നിറഞ്ഞ ചിന്തകളെ എഴുതി വയ്ക്കുമ്പോൾ, മനുഷ്യ മനസ്സിന് ഒരു ശാന്തത ലഭിക്കും. വ്യായാമം ചെയ്യുന്നത് വഴി അമിതമായ ചിന്തയ്ക്ക് ഒരു ഇടവേള ലഭിക്കും. കൂടാതെ നിങ്ങളിലെ ഊർജ്ജവും സന്തോഷവും വർദ്ധിക്കും .പ്രശ്നങ്ങൾ എന്താണെന്ന് കൃത്യമായി കണ്ടെത്തിയാൽ പരിഹരിക്കാം. അല്ലാത്തപക്ഷം ചിന്ത നിൽക്കില്ല. ഒരു പേപ്പറിൽ എഴുതി ഒരു സുഹൃത്തുമായി സംസാരിച്ചു യഥാർത്ഥ പ്രശ്നത്തെ കണ്ടെത്തുക .പലവഴിക്ക് ഓടുന്ന മനസ്സിന് ഒരിടത്ത് നിർത്താൻ എന്തെങ്കിലും ഒരു വസ്തുവിലോ സ്വന്തം ശ്വാസത്തിലോ ശ്രദ്ധിച്ചു കുറച്ചുസമയം ഇരിക്കുക. അമിതമായി ചിന്തിക്കാൻ ഒരു സമയം തീരുമാനിക്കുക. അതായത് സ്വയം പറയുകയാണ് ഞാൻ രാത്രി 7 മുതൽ 7. 30 വരെയാണ് ഇന്ന് അമിതമായി ചിന്തിക്കുക എന്ന് .ഇത് നിങ്ങൾക്ക് ഒരു നിയന്ത്രണം നൽകുന്നു
നിങ്ങളെ അമിതമായ ചിന്ത അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ അവസാനിപ്പിക്കാൻ അഞ്ചു വഴികൾ
