ന്യൂയോർക്ക്. വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. റോക്ലാൻഡ് കൗണ്ടിലെ സ്റ്റോണി പോയിന്റിൽ നടന്ന കാർ അപകടത്തിൽ കോട്ടയം സ്വദേശി ആൽവിൻ പന്തപ്പാട്ട് (27)ആണ് മരിച്ചത് . ന്യൂജേഴ്സിയിലെ ക്രസ്ട്രോൺ ഇലക്ട്രോണിക്സ് ,ഓറഞ്ച്ബർഗ് സിസ്റ്റം മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വർഗീസിൻ്റെയും എലിസബത്തിന്റെയും മകനാണ് .സഹോദരങ്ങൾ ജോബിൻ വർഗീസ്, മെറിൻ ജോബിൻ ,സഹോദരി ഭർത്താവ് ജോബിൻ ജോസഫ് .
യുഎസ് കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു.
