.സിഡാർ സ്പ്രിങ്സിലെ ഒരു മൃഗശാലയായ ഡീർ ട്രാക്ക്സ് ജംഗ്ഷനിലാണ് ഡ്രാഗൺ എന്ന് പേരുള്ള ഒരു മാൻ ജനിച്ചത് .ഡ്രാഗനിന് വളരെ അപൂർവമായ ഒരു പൈപാലിന്റെ ജനിതക സ്വഭാവം ഉണ്ടായിരുന്നു. അത് വലിയ വെളുത്ത രോമങ്ങൾ ,പൂർണമായും വെളുത്ത മുഖം, പിങ്ക് മൂക്ക് എന്നിവയ്ക്ക് കാരണമായി .ജനിച്ച അധികം താമസിയാതെ ഡ്രാഗൺൻറെ അമ്മ അവനെ നിരസിച്ചു . മാനുകളിൽ ഒരു മാൻ കുട്ടിയുടെ അസാധാരണമായ നിറം വേട്ടക്കാരന്റെ ശ്രദ്ധ ആകർഷിക്കുകയും കൂട്ടത്തിലെ ബാക്കിയുള്ളവരുടെ സുരക്ഷയ്ക്കായി അതിനെ ഉപേക്ഷിക്കാനുള്ള ഒരു കാരണമായേക്കാം. മനുഷ്യപരിചരണം ഇല്ലായിരുന്നെങ്കിൽ ഡ്രാഗൺ അതിജീവന സാധ്യത വളരെ കുറവായിരിക്കും. ഫാം ഉടമ ഇടപെട്ട് ഡ്രാഗണിന് കുപ്പിപ്പാൽ,സുരക്ഷിതമായ ഒരു ആവാസ വ്യവസ്ഥയെ ഒരുക്കി .അവളുടെ സംരക്ഷണംകൊണ്ടു മാൻ കുഞ്ഞ് ആരോഗ്യവാനും സജീവവുമായി വളർന്നു .അപൂർവ്വ ജനിതക സവിശേഷതകൾ ഉള്ള മൃഗങ്ങൾ നേരിടുന്ന വെല്ലുവിളികളെ മാത്രമല്ല, പ്രകൃതിയിൽ അതിജീവിക്കാൻ പാടുപെടുന്ന വ്യക്തികളെ മനുഷ്യൻറെ ഇടപെടൽ കൊണ്ട് സംരക്ഷിക്കുമെന്നഉള്ള പാഠം നമ്മള് ഇതിൽ നിന്ന് മനസ്സിലാക്കണം.
ലോകത്തിലെ ഏറ്റവും അപൂർവമായ വെളുത്ത മുഖമുള്ള മാൻ ,വ്യത്യസ്ത ആയതിനാൽ ജനിച്ചപ്പോൾ തന്നെ അമ്മ നിരസിച്ചവൻ
