കുട്ടികളിലെ പോഷകാഹാരകുറവ് .മാതാപിതാക്കൾഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത് ശ്രദ്ധ വേണം

.കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരാണ് മാതാപിതാക്കളിൽ പലരും .അവരുടെ ഭക്ഷണകാര്യത്തിലും ഇതേ ശ്രദ്ധ നാം പുലർത്തണം എന്ന് പറയുകയാണ് ശിശുരോഗ വിദഗ്ധൻ ഡോക്ടർ രവി മാലിക്. ഭക്ഷണത്തിലെ പോഷകക്കുറവ് അവരുടെ വളർച്ചയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. ഇത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം കുട്ടി ഊർജ്ജസ്വലനും ആരോഗ്യവാനുമായി കാണപ്പെട്ടേക്കാം .പക്ഷേ പോഷകക്കുറവ് അവരുടെ വളർച്ച, പ്രതിരോധശേഷി, ഏകാഗ്രത എന്നിവയെ നിശബ്ദമായി ബാധിച്ചേക്കാം എന്നും അദ്ദേഹം അദ്ദേഹം പറയുന്നു .കളിച്ചതിനുശേഷം ഉള്ള ഊർജ്ജ കുറവും ക്ഷീണവും. നിങ്ങളുടെ കുട്ടികൾ കളിച്ചതിനുശേഷം പതിവായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധ വേണം. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അയൺ വിറ്റാമിൻ 12 ,അല്ലെങ്കിൽ പ്രോട്ടീൻ എന്നിവയുടെ കുറവിന്റെ ലക്ഷണമാകാം. ഊർജ്ജം നിലനിർത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഈ പോഷകങ്ങൾ അത്യാവശ്യമാണ്. അമിതമായി ഉറക്കം ,ശ്രദ്ധയില്ലായ്മ എന്നിവ ശ്രദ്ധിക്കണം. മുടികൊഴിച്ചിൽ മുടിയുടെ ഉള്ളു കുറയുന്നതും മുടി പൊട്ടുന്നതും പ്രോട്ടീൻ, ബയോട്ടിൻ അല്ലെങ്കിൽ സിങ്ക് എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ് .നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിന് പ്രോട്ടീൻ എത്തുന്നില്ല എന്നതിന്റെ സൂചനയാണ് മുടിയുടെ ആരോഗ്യം വഷളാകുന്നത് .ഇടയ്ക്കിടെ അസുഖം വരുന്നത് വർഷത്തിൽ ആറ് മുതൽ 8 തവണ വരെ പനി വരുന്നത് സാധാരണമായാണ് കണക്കാക്കപ്പെടുന്നത് .എന്നാൽ ഇടയ്ക്കിടെയുള്ള ജലദോഷം, രോഗം മാറാനുള്ള കാലതാമസം ,അല്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധ എന്നിവ ദുർബലമായ രോഗപ്രതിരോധശേഷിയെ സൂചിപ്പിക്കുന്നു വൈറ്റമിൻ സി, ഡി,

Leave a Reply

Your email address will not be published. Required fields are marked *