കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പി കമ്പനികൾ. മധ്യവേനൽ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ ,അവധിക്ക് നാട്ടിലെത്തിയവർ സെപ്റ്റംബർ പകുതിയോടെ തിരിച്ചെത്തും എന്നത് മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഈ മാസം ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് മൂന്ന് ഇരട്ടിയോളം നൽകണം .ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക് .പുറപ്പെടുന്ന സമയം, നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽ നിന്ന് നാലംഗ കുടുംബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ പതിനാറായിരം രൂപ വരെ ടിക്കറ്റ് നിനക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈ വിധത്തിൽ കൂട്ടിയത്.കരിപ്പൂർ – ദുബായ് – 35000 – 48000 നെടുമ്പാശ്ശേരി – ദുബായ് – 39000 – 48000 തിരുവനന്തപുരം ..ദുബായ് – 41000 – 58000 കണ്ണൂർ – ദുബായ് 32000 -38000 കരിപ്പൂർ – മസ്കറ്റ് – 21000 – 25000 നെടുമ്പാശ്ശേരി – മസ്കറ്റ് – 23000-28000 തിരുവനന്തപുരം – മസ്കറ്…23000-28000 കണ്ണൂർ – മസ്കറ്റ്- 20000 -25000 കരിപ്പൂർ – ജിദ്ദ – 48000 – 60000 നെടുമ്പാശ്ശേരി – ജിദ്ദ – 33000-45000 തിരുവനന്തപുരം – ജിദ്ദ – 40000-60000 …കണ്ണൂർ – ജിദ്ദ – 40000-60000 കരിപ്പൂർ – റിയാദ് – 38000 – 50000 നെടുമ്പാശ്ശേരി – റിയാദ് – 40000-50000 തിരുവനന്തപുരം – റിയാദ് – 38000-46000 ..കണ്ണൂർ – റിയാദ് – 40000-45000 കരിപ്പൂർ – ബഹറിൻ – 21000 – 38000 നെടുമ്പാശ്ശേരി – ബഹറിൻ – 25000-33000 തിരുവനന്തപുരം – ബഹറിൻ – 30000-38000 കണ്ണൂർ – ബഹറിൻ…25000-33000 കരിപ്പൂർ – കുവൈറ്റ് – 30000 – 39000 നെടുമ്പാശ്ശേരി – കുവൈറ്റ് – 35000-43000 തിരുവനന്തപുരം – കുവൈറ്റ് – 40000-48000 കണ്ണൂർ – കുവൈറ്റ് – 35000-45000
വിമാന കമ്പനികൾ ഗൾഫിലേക്ക് ഉള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, മൂന്ന് 3 ഇരട്ടിയോളം ആണ് വർദ്ധന
