പ്രതിഷേധ മാർച്ച് നടത്തിയ രാഹുൽ ഗാന്ധി എംപി അടക്കമുള്ള വരെ പോലീസ് അറസ്റ്റ് ചെയ്തു

.ന്യൂഡൽഹി. വോട്ട് ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി. രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നു എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തിരുന്നു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു . പ്രാദേശിക ഭാഷകളില്‍ അടക്കമുള്ള പ്ലക്കാർഡുകളും ആയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ശുദ്ധീകരിച്ച വോട്ടർപട്ടികയാണ് വേണ്ടത്വേണ്ടതെന്നും തിരഞ്ഞെടുപ്പിൽ സ്വകാര്യതയും ഉറപ്പാക്കണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു .നേരത്തെ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന് നോട്ടീസ് തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കർണാടകയിലെ ബാംഗ്ലൂരിൽ സെൻട്രൽ മണ്ഡലത്തിൽ നടന്ന വോട്ടർപട്ടിക ക്രമക്കേട് ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി രോഷ വിമർശനം ഉയർത്തിയിരുന്നു. വിഷയം വലിയതോതിൽ ചർച്ചയായെങ്കിലും മറുപടി നൽകാൻ കമ്മീഷൻ തയ്യാറായിരുന്നില്ല .വീഡിയോ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കണമെന്ന് സർകൂലറിറക്കിയും കമ്മീഷൻ ബിജെപിക്ക് ഒത്താശ ചെയ്യുന്നു എന്നാണ് രാഹുലിന്റെ ആരോപണത്തിനും കമ്മീഷൻ ഉത്തരം നൽകിയില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പയിൻ ശക്തമാക്കാൻ കോൺഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *