ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.അല്‍ത്താഫ് സലിം രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ആഗസ്റ്റ് 29ന് പ്രദര്‍ശനത്തിനെത്തും.ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
‘ഓടും കുതിര ചാടും കുതിര’ ട്രെയിലര്‍ റിലീസ് ചെയ്തു
