ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് വർദ്ധിപ്പിച്ചു. 2025 ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എല്ലാ മേഖലയിലെ അക്കൗണ്ടുകൾക്കും 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് മിനിമം മന്ത്‌ലി ആവറേജ് ബാലൻസ് ഉയർത്തിയത്.ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച സേവിങ്സ് അക്കൗണ്ടുകൾക്ക് പുതുക്കിയ മിനിമം ബാലൻസ് ബാധകമാകും.മെട്രോ, നഗര, അർദ്ധ നഗര, ഗ്രാമീണ മേഖലകളിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ വർധനവ് ബാധകമാണ്.പുതുക്കിയ ഘടന പ്രകാരം, മെട്രോ, നഗര പ്രദേശങ്ങളിലെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾ 50,000 രൂപ മിനിമം ശരാശരി ബാലൻസ് നിലനിർത്തണം, ഇത് മുമ്പത്തെ 10,000 രൂപ ആവശ്യകതയിൽ നിന്ന് ഗണ്യമായ വർദ്ധനവാണ്ഐസിഐസിഐ ബാങ്കിന്റെ എല്ലാ പ്രദേശങ്ങളിലെ അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് ഉയർത്തിയിട്ടുണ്ട്. അർദ്ധ നഗര ശാഖകൾക്ക്, 5,000 രൂപയിൽ നിന്ന് 25,000 രൂപയായും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയിൽ നിന്ന് 10,000 രൂപയായും മിനിമം ബാലൻസ് വർദ്ധിപ്പിച്ചിട്ടുണ്ട്.
മിനിമം ബാലൻസ് കുത്തനെ ഉയർത്തി ICICI Bank;മിനിമം ബാലൻസ് ഇനി 50,000 രൂപ
