പീരുമേട് : ഏലപ്പാറ ഹെലിബറിയാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടം യാതൊരു മുന്നറിയിപ്പും കൂടാതെ പൂട്ടി ഉടമ മുങ്ങി. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഹെലിബറിയാ ടീ കമ്പനിയിൽ കഴിഞ്ഞ നാലുമാസമായി ശമ്പളം മുടങ്ങിയിരുന്നു. ഇത് ചോദിക്കുന്നതിനായി വെള്ളിയാഴ്ച തൊഴിലാളികളുടെ നേതൃത്വത്തിൽ മാനേജരുടെ ഓഫീസിൽ എത്തുകയും തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് തോട്ടം പ്രതിസന്ധിയിൽ ആണെന്നും ഉടനെ ശമ്പളം നൽകാൻ ആവില്ല എന്ന് അറിയിച്ചു. തുടർന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ വൈകുന്നേരത്തോടെ തോട്ടം പൂട്ടുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 500 ലധികം തൊഴിലാളികളാണ് ഈ തോട്ടത്തിൽ ജോലി ചെയ്തു വരുന്നത്. 58 മാസമായി ഇവരുടെ പ്രവിഡൻ്റ്ഫണ്ട് കമ്പനി അടച്ചിട്ടില്ല. പെൻഷൻ ആയവർക്കുള്ള പി എഫ് തുകയും കൂടാതെ സഹകരണ ബാങ്കുകളിൽ നിന്ന് തൊഴിലാളികൾ എടുത്തിട്ടുള്ള ലോൺ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് ചെയ്ത് ബാങ്കിൽ അടയ്ക്കുകയായിരുന്നു പതിവ്. ഇതും മുടങ്ങി . തോട്ടം പൂട്ടിയതിനെ തുടർന്ന് നാല് ഡിവിഷനിലേയും തൊഴിലാളികൾ സംഘടിച്ചു. ഞായറാഴ്ച ഏലപ്പാറയിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഹെലിബറിയ തേയില തോട്ടം പൂട്ടി ഉടമ മുങ്ങി, തൊഴിലാളികൾ നട്ടംതിരിയുന്നു
