അമ്പൂരി ഗ്രാമപഞ്ചായത്തിലെ കാരിക്കുഴി ആദിവാസി ഉന്നതിയിൽ, കൃഷിഭൂമിയുടെ അതിരിൽ ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത് എന്ന് വനം വകുപ്പ് നെയ്യാർ റേഞ്ച് അറിയിച്ചു. നെയ്യാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ആർ ആർ ടി ടീം, നെയ്യാർ ഡാം പോലീസ് സി ഐ എന്നിവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.. നെയ്യാർ ഇറിഗേഷൻ ജലാശയത്തിന് മറുപുറം ആയ പ്രദേശം ആയതിനാൽ അമ്പൂരിയിൽ നിന്നും ചെമ്പകപ്പാറ പോയിട്ട് അണ മുഖം വഴി മാത്രമേ സ്ഥലത്ത് എത്താൻ കഴിയുകയുള്ളൂ ഏകദേശം 12 കിലോമീറ്റർ അധികമായി ഓടി വേണം വാഹനം ഇവിടേക്ക് എത്താൻ കാരിക്കുഴി ആദിവാസി മേഖലയാണ് ഇവിടം..അഗസ്ത്യാർകൂടത്തിന്റെ താഴ് വരയായ ഈ പ്രദേശത്ത് പന്ത പ്ലാംമൂട് എന്ന പറയുന്ന സ്ഥലത്ത് നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് എന്തായാലും ഒരു മണിക്കൂറിനകം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്
