യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡെല്‍ഹി: യുപിഐ സേവനങ്ങള്‍ വ്യാഴാഴ്ച ഇന്ത്യയിലുടനീളം തടസ്സപ്പെട്ടു. ഇതോടെ ഉപയോക്താക്കളും ബിസിനസുകളും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ വര്‍ഷം നാലാമത്തെ തവണയാണ് യുപിഐ സേവനങ്ങള്‍ വലിയതോതില്‍ തടസപ്പെടുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ വലിയതോതില്‍ പരാതികള്‍ ഉയര്‍ന്നു. രാത്രി 8.30 ഓടെ, സേവന തടസ്സങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടറില്‍ 2,147 പരാതികള്‍ രേഖപ്പെടുത്തി. പരാതികളില്‍ ഏകദേശം 80 ശതമാനവും പേമെന്റുകള്‍ തടസപ്പെടുന്നത് സംബന്ധിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *